ഒലിവ് എണ്ണ നിസ്സാരക്കാരനല്ല; ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണകരം!
നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ എണ്ണയാണ് ഒലിവ് എണ്ണ. വിറ്റാമിനുകളാലും ആന്റി ഓക്സിഡന്റുകളാലും സമ്പന്നം.
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമാണ് ഒലിവ് എണ്ണ. ഇത് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ഇവയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
ഒലിവ് എണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
വണ്ണം കുറയ്ക്കാനും വിശപ്പ് അകറ്റാനും ഒലിവ് എണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഒലിവ് ഓയിലിലെ ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും വിറ്റാമിൻ ഇയും ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരം.
ഒലിവ് എണ്ണ ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.