മാംസത്തിൽ കാണപ്പെടുന്ന എല്ലാ അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്ന ഒരേയൊരു സസ്യാഹാരമാണ് സോയ
സോയയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
മറ്റേതൊരു സസ്യാഹാരത്തിലും ഉള്ളതിനേക്കാൾ കൂടുതൽ പ്രോട്ടീൻ സോയാബീനിൽ ഉണ്ട്. സസ്യാഹാരികൾക്ക് ദിവസവും ഏതെങ്കിലും തരത്തിൽ സോയാബീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം
സോയയിൽ കൊഴുപ്പ് കുറവായതിനാൽ ഇത് എല്ലാവർക്കും അനുയോജ്യമാണ്
സോയയിലെ കൊഴുപ്പ് നല്ല കൊളസ്ട്രോൾ മാത്രമാണെന്നതും പ്രത്യേകതയാണ്
പാലിൽ അലർജിയുള്ളവർക്കുള്ള ഏക ബദൽ ഭക്ഷണമാണ് സോയ
ഈസ്ട്രജൻ പോലെയുള്ള രാസഘടനകൾ അടങ്ങിയതിനാൽ സോയ ആരോഗ്യത്തിന് നല്ലതാണ്.
ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സോയ സമ്പന്നമായതിനാൽ യുവത്വം നിലനിർത്തുന്നു.
സോയ പശുവിൻ പാലിന് പകരമാണ്, സോയ പനീർ പാൽ അലർജിയുള്ള ആളുകൾക്ക് ഒരു മികച്ച ബദലാണ്.