സ്ട്രോബെറി ഇലയുടെ ആരോഗ്യ ഗുണങ്ങൾ
സ്ട്രോബെറി ഇലകൾ വിറ്റാമിൻ സി സമ്പുഷ്ടമാണ്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.
സ്ട്രോബെറി ഇലകളിൽ ഫ്ലേവനോയിഡുകളും ഫിനോളിക് സംയുക്തങ്ങളും പോലുള്ള ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു.
ബെറികൾ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്. സ്ട്രോബെറിയുടെ ഇലകളും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.
ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന് സ്ട്രോബെറി ഇലകൾ മികച്ചതാണ്.
സ്ട്രോബെറിയുടെ ഇലകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് മികച്ചതാണ്.
സ്ട്രോബെറി ഇലകൾക്ക് ആൻറി മൈക്രോബയൽ ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു.
വിറ്റാമിൻ സിയുടെയും മറ്റ് ആൻറി ഓക്സിഡൻറുകളുടെയും ആരോഗ്യകരമായ സ്രോതസമാണ് സ്ട്രോബെറി ഇലകൾ.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.