ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട പാനീയമാണ് ചായ എന്ന കാര്യത്തിൽ തർക്കമില്ല
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചായ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്
പാലും പഞ്ചസാരയും കാരണം ശരീരത്തിൽ കൂടുതൽ കലോറി എത്തുന്നതിനാൽ കട്ടൻ ചായ കുടിക്കാൻ ശ്രമിക്കുക
ശരീരത്തിലെ ഷുഗർ ലെവൽ നിയന്ത്രണത്തിലാക്കാൻ കട്ടൻ ചായയ്ക്ക് കഴിയും
ബ്ലാക്ക് ടീ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു
കട്ടൻ ചായയിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും
കട്ടൻ ചായയിലെ കഫീൻ ശരീരത്തിന് ഊർജം നൽകുകയും ദഹനത്തിൻ്റെ വേഗത വർധിപ്പിക്കുകയും ചെയ്യുന്നു
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല