തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോളാണ് മസ്തിഷ്കാഘാതം അഥവാ ബ്രെയിൻ സ്ട്രോക്ക് സംഭവിക്കുന്നത്.
ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ മസ്തിഷ്കാഘാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നു.
പുകയിലയ്ക്കും മദ്യത്തിനും അടിമയാണെങ്കിലും ബ്രെയിൻ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
മുഖത്ത് സ്ഥിരമായി വീക്കം ഉണ്ടെങ്കിൽ, ബ്രെയിൻ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കാഴ്ച മങ്ങൽ തുടരുകയാണെങ്കിൽ, അത് ബ്രെയിൻ സ്ട്രോക്കിൻ്റെ ലക്ഷണമാകാം.
കൈയിൽ വിറയൽ, മരവിപ്പ് എന്നിവ ബ്രെയിൻ സ്‌ട്രോക്കിൻ്റെ ലക്ഷണങ്ങളാണ്.
ശരീരത്തിന്റെ ഒരു വശത്ത് തളർച്ച തോന്നുക, മുഖം, കൈകാലുകൾ എന്നിവ തളർന്നതായോ മരച്ചതായോ തോന്നുക
സംസാരിക്കുന്നതിനോ മനസിലാക്കുന്നതിനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ബ്രെയിൻ സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.