ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കാം
ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന മെഡിറ്ററേനിയൻ ഡയറ്റ് ശീലമാക്കുക.
രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും ഉപ്പിൻറെ അമിത ഉപയോഗം കുറയ്ക്കുക.
അനാരോഗ്യകരമായ കൊഴുപ്പ് ഒഴിവാക്കാൻ വെണ്ണയ്ക്ക് പകരം ചീസ് ഉപയോഗിക്കുക. ഇത് മിതമായ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കാനും ഹൃദ്രോഗങ്ങൾ തടയാനും ആരോഗ്യകരമായ ഭക്ഷണം മിതമായ അളവിൽ കഴിക്കേണ്ടത് പ്രധാനമാണ്.
നാരുകളും പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമായ ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ദോഷം ചെയ്യും.
ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിന് എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോൾ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണക്രമം പാലിക്കുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.