പേശികളുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന നട്സുകൾ
ബദാമിൽ പ്രോട്ടീനും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് തടയാനും പേശികളുടെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ് വാൽനട്ട്. ഇത് പേശികളുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
പിസ്തയിൽ പേശികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പ്രോട്ടീനും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു.
കശുവണ്ടിയിൽ പ്രോട്ടീനും അവശ്യ മൈക്രോ ന്യൂട്രിയൻറുകളും അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ ശക്തി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.
പൈൻ നട്സിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു.
പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന ബ്രസീൽ നട്സ് പേശികളുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു.
നിലക്കടലയിൽ പേശികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.
ഇവയിൽ കാർബോഹൈഡ്രേറ്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ബലത്തിന് ഗുണം ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.