ഫാറ്റി ലിവറിനെ ചെറുക്കാൻ സഹായിക്കുന്ന പാനീയങ്ങൾ
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ എന്ന രോഗാവസ്ഥയുണ്ടാകുന്നത്.
നെല്ലിക്കയിൽ ആൻറി ഓക്സിഡൻറുകൾ, ആൻറി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, വിറ്റാമിൻ സി തുടങ്ങിയ സുപ്രധാന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
ബീറ്റ്റൂട്ട് ഫാറ്റി ലിവറിനെ ചെറുക്കാൻ മികച്ച പാനീയമാണ്.
മഞ്ഞൾ ചായ ആൻറി ഓക്സിഡൻറ് സമ്പുഷ്ടമാണ്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും കരളിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
കാൻസർ കോശങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറായ കാറ്റെച്ചിനുകൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു.
കരൾ രോഗങ്ങളും ഫാറ്റി ലിവറും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ മികച്ച പാനീയമാണ് കാപ്പി. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)