ചർമ്മാരോഗ്യത്തിനും തിളക്കത്തിനും പപ്പായ ഫെയ്സ്പാക്കുകൾ ഏറെ സഹായകമാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ, വിറ്റാമിൻ എ, സി, ഇ എന്നിവ ചർമ്മസംരക്ഷണത്തിന് മികച്ചതാണ്. വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഈ പപ്പായ ഫെയ്സ് പായ്ക്കുകൾ നിങ്ങളും പരീക്ഷിക്കൂ.
കറ്റാർ വാഴയുടെ ജെല്ലും പപ്പായയുടെ പൾപ്പും നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകികളയുക. ഈ ഫെയ്സ് പാക്ക് ചർമ്മത്തിന് നല്ല തിളക്കം നൽകാൻ സഹായിക്കും.
ഓറഞ്ച് നീരും പപ്പായ പൾപ്പും മിക്സ് ചെയ്ത് തയ്യാറാക്കുന്ന ഫെയ്സ് പാക്ക് ഓയിലി സ്കിൻ ഉള്ളവർക്ക് ഉപയോഗിക്കാവുന്നതാണ്. ഈ ഫെയ്സ് പാക്ക് മുഖത്ത് പുരട്ടിയതിന് ശേഷം നല്ല പോലെ ഉണങ്ങിയതിന് ശേഷം മാത്രമേ കഴുകി കളയാൻ പാടുള്ളു.
വാഴപ്പഴവും പപ്പായയും ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമാണ്. ഇവ രണ്ടും നല്ലപോലെ അരച്ച മുഖത്ത് പുരട്ടി മസാജ് ചെയ്യുക. പിന്നീട് കഴുകി കളയുക. ചർമ്മത്തിന് നല്ല തിളക്കം ലഭിക്കാൻ ഈ പാക്ക് സഹായിക്കും.
നന്നായി അരച്ചെടുത്ത പപ്പായയിലേക്ക് തൈര് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി കഴുകി കളയുക. ഈ ഫെയ്സ് പാക്ക് ചർമ്മത്തിന് നല്ല നിറവും തിളക്കവും മിനുസവും ലഭിക്കാൻ സഹായിക്കും.
പപ്പായ നല്ല തണുത്ത പാലിൽ അരച്ചെടുക്കണം. ഈ മിക്സ് പഞ്ഞി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. മുഖത്തെ കറുത്ത പാടുകൾ മായ്ക്കാൻ ഈ ഫെയ്സ് പാക്ക് സഹായിക്കും.
തേനും പപ്പായ പൾപ്പും ചേർത്ത് തയ്യാറാക്കുന്ന ഫെയ്സ് പാക്ക് ചർമ്മം മൃദുവാക്കാനും ചർമ്മത്തിന് നല്ല തുടിപ്പ് ലഭിക്കാനും സഹായിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ ഈ ഫെയ്സ് പാക്ക് ഉപയോഗിക്കുക.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക