ഒരു ദിവസം എത്രത്തോളം ഉണക്കമുന്തിരി കഴിക്കാമെന്ന് അറിയാം.
ദൈനംദിന ഭക്ഷണത്തിൽ ഉണക്കമുന്തിരി ചേർക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
ഒരു ദിവസം കഴിക്കാവുന്ന ഉണക്കമുന്തിരിയുടെ അളവ് സാധാരാണയായി ഒന്ന് മുതൽ രണ്ട് ഔൺസ് വരെയാണ്. ഏകദേശം 30 മുതൽ 60 ഗ്രാം വരെയാണിത്.
ഇവയിലെ പ്രകൃതിദത്ത പഞ്ചസാര ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നു.
ഇവയിലെ നാരുകൾ ദഹനം മികച്ചതാക്കുന്നു. വയറുസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
ഇവയിലെ ആൻറി ഓക്സിഡൻറുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ഇവയിലെ കാത്സ്യം എല്ലുകളുടെ ആരോഗ്യം മികച്ചതാക്കാനും ഓസ്റ്റിയോപൊറോസിസിൻറെ സാധ്യതകൾ കുറയ്ക്കാനും സഹായിക്കുന്നു.
ഇവയ്ക്ക് മധുരമുണ്ടെങ്കിലും ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഇവയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.