നെല്ലിക്ക ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ.. ഗുണങ്ങൾ ഏറെ!
രോഗപ്രതിരോധ ശേഷി നിലനിർത്താൻ നെല്ലിക്ക ജ്യൂസ് കിടുവാണ്. ഇതിലെ വിറ്റാമിൻ സി ആന്റി ഓക്സിഡന്റുകൾ എന്നിവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.
ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള നെല്ലിക്ക നീര് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്
നെല്ലിക്കയിൽ ധാരാളം ഫിബ അടങ്ങിയിട്ടുണ്ട്, അത് ദഹനം മെച്ചപ്പെടുത്താനും വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾക്കും നല്ലതാണ്.
വൃക്കയുടെ ആരോഗ്യത്തിനും, കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും നെല്ലിക്ക കിടുവാണ്. പതിവായി നെല്ലിക്ക കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കും
നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് ഹീമോഗ്ലോബിൻ കൂട്ടുമെന്നാണ് പറയുന്നത്. ഇത് വിയോളർച്ച തടയാനും സഹായിക്കും
നെല്ലിക്കയിലെ കാൽസ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്.
തലമുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക സൂപ്പറാണ് ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കും.
യുവത്വവും സൗന്ദര്യവും നിലനിർത്താൻ നെല്ലിക്ക പൊളിയാണ്. ഇതിനായി നിങ്ങൾക്ക് നെല്ലിക്ക പൊടിയുടെ ഫേസ് പാക്കും ഉപയോഗിക്കാം