തലച്ചോറിലെ കോശങ്ങൾ അസാധാരണമായി വളരുമ്പോഴാണ് ബ്രെയിൻ ട്യൂമർ എന്ന രോഗാവസ്ഥയുണ്ടാകുന്നത്. ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കും
തുടക്കത്തിൽ തന്നെ കണ്ടുപിടിച്ചാൽ ചികിത്സയിലൂടെ ബ്രെയിൻ ട്യൂമർ ഭേദമാക്കാൻ സാധിക്കും. ഏത് പ്രായത്തിലും ഈ അസുഖം പിടിപെടാം. ഇതിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം.
ഇടയ്ക്കിടെയായി കഠിനമായ തലവേദന വരുന്നുണ്ടെങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണുക.
മങ്ങിയ കാഴ്ചയാണ് ബ്രെയിൻ ട്യൂമറിന്റെ മറ്റൊരു ലക്ഷണം
ഇടയ്ക്കിടെയുള്ള ഛർദ്ദിയും ഓക്കാനവും ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളാകാം
സംസാരിക്കാനോ കാര്യങ്ങൾ ശരിയായി മനസിലാക്കാനോ ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറെ കാണുക
ശരീരത്തിന്റെ ഒരുഭാഗത്തെ ബലഹീനതയോ മരവിപ്പോ ബ്രെയിൻ ട്യൂമറിന്റെ ലക്ഷണമായിരിക്കാം
ഇടയ്ക്കിടെ ബോധക്ഷയം അല്ലെങ്കിൽ തലകറക്കം അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല