വ്യക്തിത്വവികസനത്തിനുള്ള ശക്തമായ ഉപകരണമാണ് പ്രഭാത ദിനചര്യ. നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം വർധിപ്പിക്കാൻ മികച്ച ദിനചര്യ ആവശ്യമാണ്. ചർമ്മം മികച്ചതാകാനും ചെറുപ്പം നിലനിർത്താനും ഇത് വളരെ അത്യാവശ്യമാണ്.
പ്രഭാതത്തിലെ ചില ശീലങ്ങൾ നിങ്ങളുടെ ചർമ്മത്തിൻ്റെ യുവത്വം നിലനിർത്താൻ സഹായിക്കും. ഇനി ചെറുപ്പം നിലനിർത്താൻ ഈ നുറുങ്ങുവിദ്യകൾ എല്ലാ പ്രഭാതങ്ങളിലും ശീലിക്കുക.
നിങ്ങളുടെ ദിവസം ഒരു ഗ്ലാസ് ശുദ്ധമായ വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുക. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ചർമ്മത്തിൻ്റെ ജലാംശം നിലനിർത്താനും വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.
ഇരുണ്ട കാലാവസ്ഥയാണെങ്കിലും വീട്ടിനുള്ളിൽ തന്നെ ഇരുന്നാലും എല്ലാ ദിവസവും രാവിലെ സൺസ്ക്രീൻ പുരട്ടുക. അകാല വാർദ്ധക്യത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ് സൂര്യപ്രകാശമേൽക്കുന്നത്.
ചർമ്മത്തിലെ ഈർപ്പം കളയാതെ തന്നെ മാലിന്യങ്ങൾ നീക്കുന്നതിന് മൃദുവായ ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകുക. ഇത് ദിവസവും രാവിലെ ശീലിക്കുക.
വിറ്റാമിൻ സി സിറം ദിവസവും രാവിലെ മുഖത്ത് പുരട്ടുക. ചർമ്മത്തിന് മികച്ച തിളക്കം ലഭിക്കാനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും വിറ്റാമിൻ സി സിറം സഹായിക്കും.
ആരോഗ്യകരമായ ചർമ്മത്തിന് ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുക. ആൻ്റിഓക്സിഡൻ്റുകളാൽ നിറഞ്ഞ ബെറികളും നട്സും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
ആരോഗ്യകരമായ ചർമ്മത്തിന് ദിവസേനയുള്ള വ്യായാമം ആവശ്യമാണ്. യോഗ, അല്ലെങ്കിൽ വേഗത്തിലുള്ള നടത്തം പോലെയുള്ള വ്യായാമങ്ങളിൽ ദിവസവും ഏർപ്പെടുക. ആരോഗ്യകരമായതും തിളക്കമുള്ളതുമായ ചർമ്മത്തിന് വ്യായാമം നല്ലതാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്