ചില ഭക്ഷണങ്ങൾ ചൂടാറി പോയാൽ നമ്മൾ അത് വീണ്ടും ചൂടാക്കി കഴിക്കാറുണ്ട്. എന്നാൽ അത് എത്രത്തോളം നല്ലതാണ് എന്നും ആരോഗ്യത്തിന് എന്തൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്
എന്തൊക്കെയാണ് വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്ന് നോക്കാം...
ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള മുട്ട വീണ്ടും ചൂടാക്കി കഴിച്ചാൽ അത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും
എണ്ണ ഒരിക്കലും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. കാൻസർ ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കും
ചായയിൽ ആന്റി ഓക്സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് വീണ്ടും വീണ്ടും ചൂടാക്കി കുടിക്കുമ്പോൾ അതിന്റെ രുചിയും മറ്റ് ഗുണങ്ങളും നഷ്ടപ്പെടും
ഒരിക്കൽ ഉണ്ടാക്കി വെച്ച് കഴിഞ്ഞ്, പിന്നെ ഉരുളക്കിഴങ്ങ് വീണ്ടും ചൂടാക്കി കഴിച്ചാൽ അത് വയറ് സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും
നൈട്രേറ്റ് അടങ്ങിയ ചീര ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കരുത്. ഇത് ആരോഗ്യത്തിന് നല്ലതല്ല
വേവിച്ച അരി ഫ്രിഡ്ജിൽ വെച്ച ശേഷം വീണ്ടും ചൂടാക്കിയെടുക്കന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും
വീണ്ടും ചൂടാക്കുന്നതിലൂടെ കൂണിന്റെ രുചിയും ഘടനയും മാറും. ഇത് ആരോഗ്യത്തിന് ദോഷമാണ്
ബീറ്റ്റൂട്ടിൽ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് വീണ്ടും ചൂടാക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും