ഇന്ന് നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. താരൻ വന്നു കഴിഞ്ഞാൽ പിന്നെ മുടികൊഴിച്ചിൽ, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങളും തേടിയെത്തും.
എന്നാൽ പ്രകൃതിദത്തമായ ചില വഴികൾ പരീക്ഷിക്കുന്നത് ഇവയുടെ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കും. അത്തരം ചില പ്രകൃതിദത്ത മാർഗങ്ങൾ പരിചയപ്പെടാം.
ആന്റിമൈക്രോബിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള ടീ ട്രീ ഓയിൽ താരനെ ചെറുക്കാൻ സഹായിക്കും.
വെളിച്ചെണ്ണ ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലെ മൈക്രോബയോമിനെ വർധിപ്പിക്കുകയും താരനെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും.
ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള കറ്റാർ വാഴ താരനെ തടയാൻ സഹായിക്കും. ചർമ്മ പ്രശ്നങ്ങൾ ഉത്തമ പരിഹാരമാണ് കറ്റാർവാഴ.
ആപ്പിൾ സിഡർ വിനിഗർ തലയോട്ടിയിലെ പിഎച്ച് നിലനിർത്തുകയും താരന്റെ ലക്ഷണങ്ങളെ തടയുകയും ചെയ്യുന്നു. ഷാംപൂ, എണ്ണ എന്നിവയിൽ കലർത്തി ഇത് ഉപയോഗിക്കാവുന്നതാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക