നമ്മുടെ ശരീരത്തിന് 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്
വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ പല രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട്
അമിതമായി ഉറങ്ങിയാലും അത് പ്രമേഹം, ഹൃദ്രോഗം, മരണം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു
വാരാന്ത്യങ്ങളിലോ അവധി ദിവസങ്ങളിലോ പതിവിലും കൂടുതൽ സമയം ഉറങ്ങുന്നത് തലവേദനയ്ക്ക് കാരണമാകും
കൂടുതൽ ഉറങ്ങുകയോ വേണ്ടത്ര ഉറങ്ങാതിരിക്കുകയോ ചെയ്യുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കും
അധികം ഉറങ്ങുകയോ കുറച്ച് ഉറങ്ങുകയോ ചെയ്യുന്നത് ശരീരഭാരം കൂട്ടാനും കാരണമാകും
7 - 8 മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് കൂടുതൽ ഉറങ്ങുന്നവർക്ക് 6 വർഷത്തിനിടയിൽ അമിതഭാരം ഉണ്ടാകാൻ സാധ്യത 21% കൂടുതലാണെന്ന് ഒരു പഠനം കണ്ടെത്തി