പൈനാപ്പിൾ കഴിച്ചോളൂ... ആരോഗ്യ ഗുണങ്ങൾ നിരവധി!
പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ ഒന്നല്ല നിരവധിയാണ് ഗുണങ്ങൾ. പൈനാപ്പിൾ പൊതുവെ ദഹനത്തിന് നല്ലതാണ്
എന്നാല്‍ ഇത് മാത്രമല്ല കേട്ടോ പൈനാപ്പിള്‍ കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട് അവ എന്തൊക്കെയെന്ന് അറിയാം...
എല്ലുകളുടെ ആരോഗ്യത്തിന് പൈനാപ്പിള്‍ കിടുവാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന മാംഗനീസ് ആണ് ഇതിന് സഹായിക്കുന്നത്
ദഹനത്തിന് പൈനാപ്പിൾ നല്ലതാണെന്ന് പണ്ടേ പറയുന്നതാ. അളവിലധികം ഭക്ഷണം കഴിച്ചാൽ പൈനാപ്പിള്‍ കഴിക്കുന്ന നല്ലൊരു ആശ്വാസം ലഭിക്കും
വായുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പൈനാപ്പിള്‍ നല്ലതാണ്. പൈനാപ്പിളില്‍ ഉള്ള കാത്സ്യമാണ് ഇതിന് സഹായിക്കുന്നത്. ഇതിലുള്ള മാംഗനീസ് എന്ന ഘടകം എല്ലുകളെ മെച്ചപ്പെടുത്തുന്നത് പോലെ പല്ലുകളുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും
ബിപി കുറയ്ക്കുന്നതിനും പൈനാപ്പിള്‍ പൊളിയാണ്. പൈനാപ്പിളില്‍ പൊട്ടാസ്യത്തിന്‍റെ അളവ് കൂടുതലും സോഡിയം വളരെ കുറവുമാണ്. ഇതിനാലാണ് ഇത് ബിപി നിയന്ത്രിക്കുന്നതിത്
സ്ട്രെസ് കുറയ്ക്കുന്നതിന് സഹായകമായൊരു ഫ്രൂട്ട് ആണ് പൈനാപ്പിള്‍. ഇതിന് സഹായകമാകുന്ന 'സെറട്ടോണിൻ' ഇതിൽ അടങ്ങിയിട്ടുണ്ട്.
പൈനാപ്പിളില്‍ വൈറ്റമിൻ-സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇതിൽ ധാരാളം ആന്‍റി-ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്
മുടിക്ക് കട്ടി കൂട്ടാനും മുടി കൂടുതല്‍ മിനുസം വന്ന് ഭംഗിയുള്ളതാക്കാനുമെല്ലാം വൈറ്റമിൻ സി അത്യാവശ്യമാണ്.