Paneer

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ പ്രിയവിഭവമായി മാറിയ ഒന്നാണ് പനീർ. പനീർ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും മറ്റ് പോഷകങ്ങളും ലഭിക്കുന്നു. പനീർ ഉപയോ​ഗിച്ച് എളുപ്പത്തിലുണ്ടാക്കാവുന്ന ചില ലഘുഭക്ഷണങ്ങൾ പരീക്ഷിച്ചാലോ?

Zee Malayalam News Desk
Aug 11,2024
';

പനീർ - സ്പിനാച്ച് ക്വസഡില്ല

ഹോൾവീറ്റ് ടോർട്ടിലയിൽ പനീർ, ചീര, ചീസ് നിറയ്ക്കുക. ഇത് മൊരിയുന്നത് വരെ പാചകം ചെയ്യുക. സൽസയോടൊപ്പം വിളമ്പാം.

';

പനീർ - അവക്കാ‍ഡോ റാപ്പ്

പനീർ കഷ്ണങ്ങൾ, അവക്കാഡോ, പച്ചക്കറി സാലഡ് എന്നിവ ഒരു ഹോൾവീറ്റ് ടോർട്ടിലയിൽ റാപ്പ് ചെയ്യുക. വീട്ടിലുണ്ടാക്കിയ ഡ്രെസ്സിം​ഗ് കൂടി അതിലേക്ക് ചേർക്കുക.

';

പനീർ ചാട്ട്

അരിഞ്ഞ തക്കാളി, സവാള, വെള്ളരി എന്നിവയ്ക്കൊപ്പം സ്മോക്കി ​ഗ്രിൽഡ് പനീർ ക്യൂബുകൾ ടോസ് ചെയ്യുക. ഇതിലേക്ക് ചാട്ട് മസാല വിതറി വിളമ്പുക.

';

പനീർ സ്റ്റഫ്ഡ് മഷ്റൂം

മഷ്റൂമിൽ പൊടിച്ച പനീർ, സാലഡ്, ഹെർബ്സ് എന്നിവ മിക്സ് ചെയ്തത് നിറയ്ക്കുക. മഷ്റൂം ടെണ്ടറാകുന്നതുവരെ ബേക്ക് ചെയ്യുക.

';

പനീർ - ചിയ ബോൾസ്

ചിയ സീഡ്സ്, നട്സ്, തേൻ എന്നിവ പൊടിച്ച പനീറുമായി കൂട്ടിച്ചേ‌ർക്കുക. ഇത് ചെറിയ ബോളുകളാക്കി ഫ്രിഡ്ജിൽ വയ്ക്കുക. ഈസി പ്രോട്ടീൻ ലഘുഭക്ഷണം തയ്യാർ.

';

പനീർ - കുക്കുമ്പ‌ർ സാൻഡ് വിച്ച്

ഹോൾ​ഗ്രേയ്ൻ ബ്രെഡിൽ പനീർ മാഷ് ചെയ്തതും ഫ്രഷ് ഹെർബ്സ്, വെള്ളരിയും കുറച്ച് ചാട്ട് മസാലയും ചേർത്ത് സാൻഡ് വിച്ച് ഉണ്ടാക്കുക. ടാം​ഗിയും ക്രീമിയുമായ ഡിപ്പിനോടൊപ്പം കഴിക്കുക.

';

VIEW ALL

Read Next Story