ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ പ്രിയവിഭവമായി മാറിയ ഒന്നാണ് പനീർ. പനീർ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും മറ്റ് പോഷകങ്ങളും ലഭിക്കുന്നു. പനീർ ഉപയോഗിച്ച് എളുപ്പത്തിലുണ്ടാക്കാവുന്ന ചില ലഘുഭക്ഷണങ്ങൾ പരീക്ഷിച്ചാലോ?
ഹോൾവീറ്റ് ടോർട്ടിലയിൽ പനീർ, ചീര, ചീസ് നിറയ്ക്കുക. ഇത് മൊരിയുന്നത് വരെ പാചകം ചെയ്യുക. സൽസയോടൊപ്പം വിളമ്പാം.
പനീർ കഷ്ണങ്ങൾ, അവക്കാഡോ, പച്ചക്കറി സാലഡ് എന്നിവ ഒരു ഹോൾവീറ്റ് ടോർട്ടിലയിൽ റാപ്പ് ചെയ്യുക. വീട്ടിലുണ്ടാക്കിയ ഡ്രെസ്സിംഗ് കൂടി അതിലേക്ക് ചേർക്കുക.
അരിഞ്ഞ തക്കാളി, സവാള, വെള്ളരി എന്നിവയ്ക്കൊപ്പം സ്മോക്കി ഗ്രിൽഡ് പനീർ ക്യൂബുകൾ ടോസ് ചെയ്യുക. ഇതിലേക്ക് ചാട്ട് മസാല വിതറി വിളമ്പുക.
മഷ്റൂമിൽ പൊടിച്ച പനീർ, സാലഡ്, ഹെർബ്സ് എന്നിവ മിക്സ് ചെയ്തത് നിറയ്ക്കുക. മഷ്റൂം ടെണ്ടറാകുന്നതുവരെ ബേക്ക് ചെയ്യുക.
ചിയ സീഡ്സ്, നട്സ്, തേൻ എന്നിവ പൊടിച്ച പനീറുമായി കൂട്ടിച്ചേർക്കുക. ഇത് ചെറിയ ബോളുകളാക്കി ഫ്രിഡ്ജിൽ വയ്ക്കുക. ഈസി പ്രോട്ടീൻ ലഘുഭക്ഷണം തയ്യാർ.
ഹോൾഗ്രേയ്ൻ ബ്രെഡിൽ പനീർ മാഷ് ചെയ്തതും ഫ്രഷ് ഹെർബ്സ്, വെള്ളരിയും കുറച്ച് ചാട്ട് മസാലയും ചേർത്ത് സാൻഡ് വിച്ച് ഉണ്ടാക്കുക. ടാംഗിയും ക്രീമിയുമായ ഡിപ്പിനോടൊപ്പം കഴിക്കുക.