സൗന്ദര്യ സംരക്ഷണത്തിന് മത്തങ്ങ സൂപ്പറാ...!
മത്തങ്ങയിൽ മൃത ചർമ്മ കോശങ്ങളെ തകർക്കുന്ന എന്‍സൈമുകളും ആൽഫ ഹൈഡ്രോക്സി ആസിഡുകളും അടങ്ങിയിട്ടുണ്ട്
മത്തങ്ങാകൊണ്ട് ഉണ്ടാക്കുന്ന ബാത്ത് സോപ്പും സൂപ്പറാ. മത്തങ്ങയും കറ്റാർ വാഴ ജെല്ലും ചേർത്താണ് ഇതുണ്ടാക്കുന്നത്
കണ്ണുകൾക്ക് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് ഇല്ലാതാക്കാൻ മത്തങ്ങാ ഐ സിറം സൂപ്പറാണ്. കറ്റാർ വാഴ ജെല്ലും വിറ്റാമിൻ ഇ യും മത്തങ്ങാ എണ്ണയും ചേർത്ത് ഇതുണ്ടാക്കാം
മത്തങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന ലിപ് സ്ക്രബ് വരണ്ടതും പൊട്ടിയതുമായ ചുണ്ടുകളെ മൃദുവാക്കാൻ നല്ലതാണ്. മത്തങ്ങ പ്യൂരിയിൽ ഗ്രാനുലേറ്റഡ് പഞ്ചസാരയും ഒരു നൾ കറുവപ്പട്ടയും ചേർത്ത് ഇതുണ്ടാക്കാം
മത്തങ്ങ ഹെയർ മാസ്ക് വരണ്ട മുടിക്ക് നല്ലതാണ്. മത്തങ്ങാ പ്യൂരിയിൽ തൈര് വെളിച്ചെണ്ണ എന്നിവ ചേർത്ത് ഹെയർ മാസ്ക് തയ്യാറാക്കാം
മത്തങ്ങാ പ്യൂരിയിൽ ബ്രൗൺ ഷുഗറും ഒലിവ് ഓയിലും ചേർത്ത് ഉണ്ടാക്കുന്ന ബോഡി സ്ക്രബ് കിടുവാണ്. ശരീരത്തിലെ അഴുക്ക് കളഞ്ഞ് ചർമ്മത്തിന് തിളക്കം നല്കാൻ നല്ലതാണ്
മത്തങ്ങയിൽ എന്‍സൈമുകളും ആൽഫ ഹൈഡ്രോക്സി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ സൗമ്യമായി എക്സ്ഫോളിയേറ്റ് ചെയ്യുകയും തിളക്കം നൽകുകയും ചെയ്യും