ഹൃദയാരോഗ്യവും രക്തചംക്രമണവും വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ചുവന്ന ബെൽ പെപ്പർ ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ധമനികളിലെ തടസം നീക്കുകയും ചെയ്യുന്നു.
പോഷകങ്ങളുടെ ഒരു കലവറയാണ് തക്കാളി. ഇത് മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
സ്ട്രോബെറി ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഫലമാണ്.
ചെറിയിൽ വിറ്റാമിൻ സി, പോളിഫെനോളുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ശരീരത്തിന് ആവശ്യമായ എല്ലാ ജീവകങ്ങളും അടങ്ങിയ പഴമാണ് ആപ്പിൾ.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.