എള്ളെണ്ണയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം
എള്ളെണ്ണ ദഹനത്തിന് മികച്ചതാണ്. ഇത് മലബന്ധം, അൾസർ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു.
എള്ളെണ്ണ കാത്സ്യം ആഗിരണം മെച്ചപ്പെടുത്തുകയും അസ്ഥികളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപെറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
എള്ളെണ്ണയിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
എള്ളെണ്ണയുടെ പോഷകഗുണങ്ങൾ രോമകൂപങ്ങളെ ശക്തിപ്പെടുത്തി മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
ആന്റി ഓക്സിഡന്റുകളായ വിറ്റാമിൻ ഇ, ലിഗ്നാൻസ് എന്നിവ എള്ളെണ്ണയിൽ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
എള്ളെണ്ണ സമ്മർദ്ദം കുറയ്ക്കാനും ശരീരത്തിന് വിശ്രമം നൽകാനും സഹായിക്കുന്നു. ഇതിന്റെ ഊഷ്മളമായ ഗന്ധം സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
എള്ളെണ്ണയിൽ അപൂരിത കൊഴുപ്പുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു.