മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഭക്ഷണമാണ് പൊറോട്ട എന്ന കാര്യത്തിൽ തർക്കമില്ല
പോഷകങ്ങൾ ഇല്ലെങ്കിലും രുചിയുള്ളതിനാൽ നമ്മളിൽ പലരും ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നു
മൈദ മാവിൽ ഗ്ലൂറ്റൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ അത് അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും
ദഹിക്കാൻ ബുദ്ധിമുട്ടായതിനാൽ മലബന്ധം, ദഹനപ്രശ്‌നങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്
മൈദാ മാവ് ഉപയോഗിച്ചുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും
അന്നജം, കലോറി എന്നിവ അമിതമായി അടങ്ങിയതിനാൽ കൊളസ്ട്രോൾ വർദ്ധിക്കാനും കാരണമാകും
മൈദയുടെ അമിതമായ ഉപഭോഗം എല്ലുകൾ ദ്രവിക്കുന്ന രോഗമായ ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുന്നു
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല