നമ്മുടെ അടുക്കളകളിൽ മിക്കവാറും കാണുന്ന ഒരു ഭക്ഷണമാണ് മുട്ട. മുട്ട പുഴുങ്ങിയും, ഓംലറ്റായിട്ടും, ബുൾസൈ ആക്കിയും ഒക്കെ നമ്മൾ സ്ഥിരമായി കഴിക്കാറുണ്ട്. മുട്ട കൊണ്ട് ചില വെറൈറ്റി പലഹാരങ്ങൾ വീട്ടിൽ ഉണ്ടാക്കി കുട്ടികൾക്കും വീട്ടുകാർക്കും കൊടുത്താലോ?
വൈകീട്ട് ചൂട് ചായക്കൊപ്പം കഴിക്കാനായി മുട്ട കൊണ്ട് ചില അടിപൊളി പലഹാരങ്ങൾ വീട്ടിൽ തന്നെ പരീക്ഷിച്ച് നോക്കിയാലോ.
സമൂസ ഇഷ്ടമുള്ളവർക്ക് ഒരു രസകരമായ ട്വിസ്റ്റ് ആണ് മുട്ട സമൂസ. സമൂസയുടെ ഉള്ളിൽ മുട്ട, ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ ചേർത്തുണ്ടാക്കിയ മിക്സ് നിറച്ച് എണ്ണയിൽ വറുത്തെടുത്താൽ മുട്ട സമൂസ റെഡി.
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട ബോണ്ട. ചായക്കടകളിൽ ചൂട് ചായയ്ക്കൊപ്പം മുട്ട ബോണ്ട നമ്മൾ കഴിക്കാറുണ്ട്. മുട്ട ബോണ്ട വീട്ടിൽ എളുപ്പത്തിലുണ്ടാക്കാവുന്നതാണ്. വേവിച്ച മുട്ടകൾ മസാലകൾ ചേർത്ത മാവിൽ മുക്കി സ്വർണ്ണനിറമാവുന്നത് വരെ വറുത്തെടുക്കുക.
ക്രിസ്പിയായ മുട്ട കട്ലറ്റ് ചായയ്ക്കൊപ്പം അടിപൊളി കോമ്പോയാണ്. വേവിച്ച മുട്ടകൾ ഉരുളക്കിഴങ്ങ മസാലയ്ക്കൊപ്പം നന്നായി മിക്സ് ചെയ്യുക. ഇവ ബ്രെഡ് പൊടിയിൽ നന്നായി പൊതിഞ്ഞെടുത്ത് ക്രിസ്പിയാകുന്നത് വരെ വറുത്തെടുക്കുക.
വളരെ എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു പലഹാരമാണ് ഒന്നാണ് മുട്ട ഉരുളക്കിഴങ്ങ് പക്കോഡ. വേവിച്ച മുട്ട, ഉരുളക്കിഴങ്ങ്, കടലമാവ് എന്നിവ ചേർത്തുണ്ടാക്കുന്ന മുട്ട പക്കോഡ് ചായയ്ക്കൊപ്പം കിടിലം രുചിയാണ്.
ഉൾവശം മൃദുവും പുറമേ നല്ല പോലെ മൊരിഞ്ഞിരിക്കുന്നതുമായ ഒരു പലഹാരമാണ് മുട്ട ഫിംഗേഴ്സ്. വീട്ടിൽ വളരെ എളുപ്പത്തിലുണ്ടാക്കാവുന്ന രുചിയേറിയ ഒന്നാണിത്.