ചിയ വിത്തുകളുടെ ഗുണങ്ങൾ അറിയാം
ചിയ വിത്തുകളുടെ ചില അതിശയിപ്പിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം
പോഷകങ്ങളാൽ സമ്പന്നമായ ചിയ വിത്തുകളിൽ നാരുകൾ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിവിധ മൈക്രോ ന്യൂട്രിയൻറുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ചിയ വിത്തുകളിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകൾ മൂലം ശരീരത്തിനുണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കുന്നു.
ചിയ വിത്തുകളിലെ ഉയർന്ന ഫൈബർ ഗുണങ്ങൾ ദഹനം മികച്ചതാക്കുന്നു.
ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ചിയ വിത്തുകളിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ വീക്കം കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ചിയ വിത്തുകളിൽ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ അസ്ഥികളുടെ ആരോഗ്യത്തിന് അനിവാര്യമാണ്.
ചിയ വിത്തുകൾ പ്രോട്ടീനും കാർബോഹൈഡ്രേറ്റുകളും നൽകുന്നു. ഇത് ശരീരത്തിൻറെ ഊർജം വർധിപ്പിക്കാൻ സഹായിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.