ചായ പലർക്കും ഒരു വികാരമാണ്. അതിരാവിലെ ഒരു ചായ കുടിക്കാതെ ദിവസം ആരംഭിക്കാൻ പോലും സാധിക്കാത്തവരുണ്ട്.
ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ സാധിക്കുന്ന മികച്ച പാനീയമായാണ് പലരും ചായയെ കണക്കാക്കുന്നത്.
എന്നാൽ നാം ചായക്കൊപ്പം കഴിക്കുന്ന ചില ഭക്ഷണങ്ങൾ ശരീരത്തിന് മോശം ഫലം ഉണ്ടാക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇവ ആരോഗ്യത്തിന് ഹാനീകരമാണ്.
ചായയിൽ നാരങ്ങനീര് ചേർത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാൽ ഇങ്ങനെ കഴിക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാക്കും. മാത്രമല്ല പതിവായി കഴിച്ചാൽ അൾസറിനും കാരണമായേക്കാം
പയറുവർഗങ്ങൾക്കൊപ്പം ഒരിക്കലും ചായ കുടിക്കരുത്. ഇത് ശരീരത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കാരണമാകുന്നു.