പ്രായമായവരെ സാധാരണയായി ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഓർമ്മക്കുറവ്. ഇത് പരിഹരിക്കാൻ നിരവധി പ്രകൃതിദത്ത മാർഗങ്ങളുണ്ട്.
വ്യായാമം ചെയ്യുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യുന്നു.
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി ഓർമ്മക്കുറവ് പരിഹരിക്കാൻ നല്ല ഉറക്കം കിട്ടേണ്ടത് പ്രധാനമാണ്.
ആന്റി ഓക്സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക. വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താൻ ഇവ ആവശ്യമാണ്.
പസിൽ പോലുള്ളവ ചെയ്യാൻ ശ്രമിക്കുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യുന്നു.
സമ്മർദ്ദം കുറയ്ക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തുക.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക