മഴക്കാലമായാൽ മുടിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതിൽ തന്നെ മിക്കവാറും ആളുകൾ അനുഭവിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ
മഴക്കാലത്ത് മുടികൊഴിച്ചിൽ വളരെ രൂക്ഷമായിരിക്കും. ഇതിനൊപ്പം താരനും തലയോട്ടി ചൊറിച്ചിലും ഒക്കെ പലരെയും അലട്ടാറുണ്ട്
മഴക്കാലത്ത് ശരീരത്തിനെന്ന പോലെ തന്നെ മുടിക്കും ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്
ഭക്ഷണകാര്യത്തിൽ അൽപ്പം ശ്രദ്ധ കൊടുത്താൽ ഒരുപരിധി വരെ മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കും. നമ്മുടെ അടുക്കളയിൽ തന്നെയുള്ള ഈ സാധനങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ
കുരുമുളകിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളും ധാതുക്കളും വിറ്റാമിനുകളും മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കും. താരൻ, അകാല നര തുടങ്ങിയവയ്ക്കും ഇത് പരിഹാരമാണ്. അതിലൂടെ മുടി വളർച്ചയ്ക്കും സഹായിക്കുന്നു
എള്ളിൽ ഒമേഗ ഫാറ്റി ആസിഡുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ തടഞ്ഞ് മുടി വളരാൻ സഹായിക്കും
മുടിക്ക് ബലം നൽകാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നതാണ് ജീരകം
ആന്റിഹിസ്റ്റാമൈൻ, ആന്റിഫംഗൽ ഗുണങ്ങൾ ഉള്ളതാണ് കരിഞ്ജീരകം. ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും
പോളിഫിനോൾ, ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയ കറുവപ്പട്ട മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കും