തിളക്കുമുള്ളതും ആരോഗ്യകരവുമായ ചർമ്മം നിങ്ങൾക്ക് വേണോ? എങ്കിൽ നിങ്ങളുടെ ഡയറ്റിൽ വിറ്റാമിൻ കെ ഉറപ്പായും ഉൾപ്പെടുത്തുക.
ചർമ്മാരോഗ്യത്തിന് പുറമേ ഹൃദയം, എല്ലുകൾ എന്നിവയുടെ ആരോഗ്യത്തിനും വിറ്റാമിൻ കെ ആവശ്യമാണ്. വിറ്റാമിൻ കെ ശരീരത്തിലെത്താൻ ഏറ്റവും മികച്ചത് അത് അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുക എന്നതാണ്.
ബ്രൊക്കോളിയിൽ വിറ്റാമിൻ കെ കൂടാതെ വിറ്റാമിൻ എ, സി, സിങ്ക് എന്നിവയും ധാരാളമടങ്ങിയിരിക്കുന്നു. വാർദ്ധക്യലക്ഷണങ്ങൾ അകറ്റാനും ചർമ്മത്തിൻ്റെ യുവത്വം നിലനിർത്താനും ബ്രൊക്കോളി സഹായിക്കും.
വിറ്റാമിൻ കെ, എ, ബി, സി എന്നിവയും ഫോളേറ്റും ചീരയിൽ ധാരാളമടങ്ങിയിരിക്കുന്നു. ക്ലിയറായിട്ടുള്ളതും തിളക്കമുള്ളതുമായ ചർമ്മത്തിന് ചീര കഴിക്കുന്നത് നല്ലതാണ്. ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ചീര സഹായിക്കുന്നു.
നിങ്ങൾക്ക് വിറ്റാമിൻ കെ കുറവുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള മികച്ച മാർഗമാണ് മാതളനാരങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. വിറ്റാമിൻ കെ, സി എന്നിവയാൽ സമ്പന്നമായ മാതളനാരങ്ങ കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്നു.
തുളസി, തൈം, ഒറിഗാനോ, മല്ലി, സേജ് തുടങ്ങിയ ഹെർബ്സ് ചെറുതാണെങ്കിലും വിറ്റാമിൻ കെ1ൻ്റെ മികച്ച ഉറവിടമാണ്. അതോടൊപ്പം മറ്റ് അവശ്യ പോഷകങ്ങളും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു
മീനിലും നട്സിലും ചെറുതാണെങ്കിലും ഗണ്യമായ അളവിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡുകളുള്ള ചില മത്സ്യങ്ങൾ ചർമ്മാരോഗ്യത്തിന് മികച്ചതാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക