മുഖ സൗന്ദര്യത്തിന് ഈ തൊലി സൂപ്പറാ...
ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും കിടുവാണ് ഓറഞ്ച്
അതുകൊണ്ടുതന്നെ ഇനി മുതൽ സൗന്ദര്യ സംരക്ഷണത്തിന് ഓറഞ്ച് മാത്രമല്ല ഓറഞ്ചിന്റെ തോലും നിങ്ങൾക്ക് ഉപയോഗിക്കാം
ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി യുടെ അളവിനേക്കാൾ കൂടുതൽ അതിന്റെ തൊലിയിൽ ഉണ്ടെന്നാണ് പഠന റിപ്പോർട്ട്
ആന്റി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്
ചർമ്മത്തെ സംരക്ഷിക്കാൻ ഓറഞ്ചിന്റെ തൊലി എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് അറിയാം...
ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. മുഖത്ത് പുരട്ടി 20 മിനുട്ടിന് ശേഷം മുഖം കഴുകുക. ഇത് കരുവാളിപ്പ് മാറ്റാൻ സൂപ്പറാ
2 ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, 1 ടീസ്പൂൺ ഓട്സ് പൊടിച്ചതും, ഒരു ടീസ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പിച്ച പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. മുഖത്തെ ഇരുണ്ട നിറം മാറാൻ ഈ പാക്ക് പൊളിയാ
2 ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും 2 ടീസ്പൂൺ പാൽ എന്നിവ നന്നായി മിക്സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക