തല മുടി വളരാൻ സഹായിക്കുന്ന ചില ജ്യൂസുകൾ ഉണ്ട്. ഇത് ദിവസേന കുടിക്കുന്നത് തലമുടി നന്നായി വളരുന്നതിനും കൊഴിയാതിരിക്കാനും സഹായിക്കും. ആ ജ്യൂസുകൾ ഏതൊക്കെ അറിയാം...
ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്
വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്ക കലോറി വളരെ കുറഞ്ഞ ഒന്നാണ്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ എയും ധാരാളം അടങ്ങിയ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക തലമുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്
വിറ്റാമിൻ എ, ബി, സി, ഇ, കെ, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്
ഇതും തലമുടിയുടെ ആരോഗ്യത്തിന് വല്ല നല്ലതാണ്. വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയ കറ്റാർവാഴ തലമുടി തഴച്ച് വളരാന്‍ സഹായിക്കും.