ഹൃദയത്തിനും ചർമ്മത്തിനും ഗുണകരം! നിസ്സാരക്കാരനല്ല കേട്ടോ; അറിയാം അവക്കാഡോ എന്ന സൂപ്പർഫുഡിനെ
ധാതുക്കൾ പൊട്ടാസ്യം, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, ഫോളേറ്റ് തുടങ്ങിയ പോഷകഘടകങ്ങളാൽ സമ്പന്നമാണ് അവക്കാഡോ.
ഊർജ്ജ സമ്പുഷ്ടമായ ഭക്ഷണപദാർത്ഥമാണ് അവക്കാഡോ. ഇവയിലെ കൊഴുപ്പുകൾ മോണോസാച്ചുറേറ്റഡ് ആണ്. ഇത് ഹൃദയത്തിന് ഏറെ ഗുണകരമാണ്.
പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് അവക്കാഡോ. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഒട്ടനവധി ആന്റിഓക്സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് അവക്കാഡോ. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
അവക്കാഡോയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ദിവസവും ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
അവക്കാഡോയിലെ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തെയും മുടിയെയും ആരോഗ്യകരമാക്കാന്‍ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.