Avocado

ഹൃദയത്തിനും ചർമ്മത്തിനും ഗുണകരം! നിസ്സാരക്കാരനല്ല കേട്ടോ; അറിയാം അവക്കാഡോ എന്ന സൂപ്പർഫുഡിനെ

Zee Malayalam News Desk
Oct 28,2024
';

ധാതുക്കൾ

ധാതുക്കൾ പൊട്ടാസ്യം, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, ഫോളേറ്റ് തുടങ്ങിയ പോഷകഘടകങ്ങളാൽ സമ്പന്നമാണ് അവക്കാഡോ.

';

ഹൃദയാരോഗ്യം

ഊർജ്ജ സമ്പുഷ്ടമായ ഭക്ഷണപദാർത്ഥമാണ് അവക്കാഡോ. ഇവയിലെ കൊഴുപ്പുകൾ മോണോസാച്ചുറേറ്റഡ് ആണ്. ഇത് ഹൃദയത്തിന് ഏറെ ഗുണകരമാണ്.

';

രക്തസമ്മർദ്ദം

പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് അവക്കാഡോ. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

';

ദഹനം

അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ​ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോ​ഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

';

കണ്ണിന്റെ ആരോഗ്യം

ഒട്ടനവധി ആന്റിഓക്സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് അവക്കാഡോ. ഇത് കണ്ണിന്റെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

';

വിശപ്പ്

അവക്കാഡോയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ദിവസവും ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

';

ചർമ്മസംരക്ഷണം

അവക്കാഡോയിലെ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തെയും മുടിയെയും ആരോഗ്യകരമാക്കാന്‍ സഹായിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story