ഇന്ന് ലോക ന്യൂമോണിയ ദിനം. ഈ അവസരത്തിൽ ന്യൂമോണിയ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾ ശ്വാസനാളത്തിലെ മ്യൂക്കസ് നീക്കം ചെയ്ത് ശ്വസനവും മെച്ചപ്പെടുത്തുകയും നെഞ്ചുവേദന കുറയ്ക്കുകയും ചെയ്യുന്നു.
ന്യൂമോണിയയുടെ ലക്ഷണങ്ങളായ ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയവ ഉള്ളവർ ഭക്ഷണങ്ങൾ തേൻ ഉൾപ്പെടുത്തുക.
ആരോഗ്യകരമായ ബാക്ടീരിയകൾ അടങ്ങിയ തൈര് കഴിക്കുന്നത് ന്യൂമോണിയ ഉണ്ടാക്കുന്ന ബാക്ടീരിയയെ തടയുന്നു.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പ്രോട്ടീൻ അടങ്ങിയ നട്സ്, നിലക്കടല, ബീൻസ് തുടങ്ങിയവ കഴിക്കുന്നത് ന്യൂമോണിയയുടെ ലക്ഷണങ്ങളെ തടയും.
നഷ്ടപ്പെട്ട ഊർജവും അവശ്യ പോഷകങ്ങളും വീണ്ടെടുക്കാൻ ഓട്സ്, ക്വിനോവ, ബ്രൗൺ റൈസ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.
ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ചീര പോലുള്ള ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ ശരീരത്തെ രോഗാണുക്കളിൽ നിന്ന് സംരക്ഷിക്കും.
ഓറഞ്ച്, നാരങ്ങ, കിവി തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ന്യൂമോണിയയിൽ വേഗം മുക്തി നേടാൻ സഹായിക്കുന്നു.
വെള്ളം ധാരാളം കുടിക്കുന്നത് ടോക്സിനുകളും മ്യൂക്കസുമൊക്കെ പുറന്തള്ളാൻ സഹായിക്കും.
ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി ന്യൂമോണിയയ്ക്ക് കാരണമായ ബാക്ടീരിയകളെ നശിപ്പിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക