തിരുവനന്തപുരം ജില്ലയിലെ പേയാട് പഞ്ചായത്തിലാണ് കാവടി കടവ് സ്ഥിതി ചെയ്യുന്നത്
കാവടി കടവിലെ നീന്തിക്കുളി ആസ്വദിക്കാൻ ദിവസവും നിരവധി ആളുകളാണ് എത്തുന്നത്
പ്രകൃതിയുടെ സുന്ദരക്കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്
സുരക്ഷിതമായി കുളിക്കാനാകുമെന്നതാണ് കാവടി കടവിലെ സവിശേഷത
കാവടി കടവിൽ കുളിക്കാൻ എത്തുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണ്
ഇവിടെയുള്ള തടയണ നിറഞ്ഞൊഴുകുന്നത് ചെറിയ വെള്ളച്ചാട്ടത്തിന്റെ പ്രതീതി നൽകുന്നു
ചുറ്റും മുളങ്കാടുകളും പാറക്കെട്ടും നിറഞ്ഞ പ്രകൃതി സൗന്ദര്യവും
സമീപകാലത്തായി കാവടി കടവ് സോഷ്യൽ മീഡിയയിൽ വൈറലാണ്