വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി ബെയ്ലി പാലം നിർമിച്ച് സൈന്യം
വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി നിർമിച്ച ബെയ്ലി പാലത്തിന്റെ നിർമാണം പൂർത്തിയായി.
കരസേനാംഗങ്ങളാണ് പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് പാലം നിർമാണം പൂർത്തിയാക്കിയത്.
ബെയ്ലി പാലം സജ്ജമായതോടെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
വയനാട് ഉരുൾപൊട്ടലിൽ മരണം 288 ആയി.
ദുരന്തബാധിത പ്രദേശത്ത് കനത്ത മഴ തുടരുന്നത് മൂന്നാം ദിവസവും രക്ഷാദൗത്യത്തിന് വെല്ലുവിളി സൃഷ്ടിച്ചു.
ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായ 240 പേരെ ഇനിയും കണ്ടെത്താനുണ്ട്.
മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകളിലും മണ്ണിന് അടിയിലും ആളുകൾ അകപ്പെട്ടിരിക്കാമെന്നാണ് സംശയം.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്.
ചൂരൽമലയിലാണ് സൈന്യം ബെയ്ലി പാലം നിർമിച്ചത്. ഇത് രക്ഷാപ്രവർത്തനത്തിന് കൂടുതൽ വേഗം നൽകും.