Viral News : വർക്ക് ഫ്രം ഹോമിൽ 'കള്ളപ്പണി'; കമ്പനി കൈയ്യോടെ പൊക്കി; ജീവനക്കാരിക്ക് 2 ലക്ഷം രൂപ പിഴ

Work From Home Time Theft ചാര സോഫ്റ്റ്വയർ ഉപയോഗിച്ചാണ് സ്ഥാപന ഉടമ ജീവനക്കാരി നിശ്ചിത സമയങ്ങളിൽ ജോലി ചെയ്യുന്നില്ല എന്ന് കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 02:33 PM IST
  • കാനഡയിലെ ഒരു സ്ഥാപനമാണ് തങ്ങളുടെ ജീവനക്കാരി ജോലി സമയത്ത് ജോലി ചെയ്യാതെ 'കള്ളപണി' നടത്തിയെന്ന് കണ്ടെത്തിയത്.
  • കമ്പനി ജീവനക്കാരിക്ക് മേൽ 2756 ഡോളർ പിഴ ഈടാക്കി.
  • ജീവനക്കാരിയെ സ്ഥാപന ഉടമ ജോലിയിൽ നിന്നും പിരിച്ച് വിട്ടു
Viral News : വർക്ക് ഫ്രം ഹോമിൽ 'കള്ളപ്പണി'; കമ്പനി കൈയ്യോടെ പൊക്കി; ജീവനക്കാരിക്ക് 2 ലക്ഷം രൂപ പിഴ

കോവിഡ് മഹാമാരിയുടെ സമയത്ത് മിക്ക കമ്പനികളും മുന്നോട്ട് വച്ച് തൊഴിൽ ശൈലിയായിരുന്നു വർക്ക് ഫ്രം ഹോം. ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റുമുണ്ടെങ്കിൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാമെന്നുള്ള ആശയം മിക്ക ഐടി കമ്പനികൾ ഏറ്റെടുത്തു. കോവിഡിന്റെ ഭീതി ഒഴിഞ്ഞെങ്കിലും പരിപൂർമണമായിട്ടും പല കമ്പനികൾ വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചിട്ടില്ല. അതിനിടെ പല ടെക്കികളും നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പുറമെ മറ്റ് കമ്പനികൾക്കും വേണ്ടി പ്രവർത്തിക്കുന്നത് ഐടി മേഖലയിൽ അൽപം വിവാദം സൃഷ്ടിച്ചിരുന്നു. ഇത്തരത്തിലുള്ള മൂൺ നൈറ്റ് പരിപാടി പല കമ്പനികളും എതിർത്തു. അതിന് ശേഷം വർക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാരുടെ ജോലികളും മറ്റും കമ്പനികൾ നിരീക്ഷിക്കാൻ തുടങ്ങി. അങ്ങനെ നിരീക്ഷിച്ചപ്പോൾ ഒരു കമ്പനി കണ്ടെത്തിയത് തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരി നിശ്ചിത സമയത്ത് ജോലി ചെയ്യാതെ സമയം കളയുന്നതായിരുന്നു.

കാനഡയിലെ ഒരു സ്ഥാപനമാണ് തങ്ങളുടെ ജീവനക്കാരി ജോലി സമയത്ത് ജോലി ചെയ്യാതെ 'കള്ളപണി' നടത്തിയെന്ന് കണ്ടെത്തിയത്. നിശ്ചിത സമയത്ത് ജോലി ചെയ്യാതെ സമയം കളഞ്ഞ് നടക്കുന്ന ജീവനക്കാരുടെ പ്രവർത്തനം സ്ഥാപന ഉടമ ഒരു ചാര സോഫ്റ്റ്വെയറിലൂടെയാണ് കണ്ടെത്തിയത്. ഇതെ തുടർന്ന് കമ്പനി ജീവനക്കാരിക്ക് മേൽ 2756 ഡോളർ പിഴ ഈടാക്കി. അതായത് 2.25 ലക്ഷം രൂപയോളം ജീവനക്കാരി കമ്പനിക്ക് തിരികെ നൽകണം.

ALSO READ : Work From Home : പോൺ ആസക്തി വർധിക്കുന്നതിന് വർക്ക് ഫ്രം ഹോം ഇടയാക്കിയെന്ന് റിപ്പോർട്ട്

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സ്ഥാപനത്തിൽ അക്കൌണ്ടന്റായി ജോലി ചെയ്തിരുന്ന കാർലീ ബെസ്സെയ്ക്കാണ് സ്ഥാപന ഉടമ ഭീമമായ തുക തിരിച്ചടയ്ക്കാൻ നോട്ടീസ് നൽകിയത്. കമ്പനി ഉടമ ബെസ്സെയുടെ പ്രവർത്തനം നിരീക്ഷിക്കാൻ ടൈംക്യാമ്പ് എന്ന സോഫ്റ്റ്വയർ ജീവനക്കാരുടെ ലാപ്ടോപിൽ ഇൻസ്റ്റോൾ ചെയ്തു. തുടർന്ന് കാർലീ എത്രനേരം ജോലി ചെയ്തുയെന്ന് സോഫ്റ്റ്വയർ വഴി പരിശോധിക്കുകയും ചെയ്തപ്പോളാണ് ജീവനക്കാരി ഒരുപാട് സമയം വെറുതെ കളയുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇതെ തുടർന്ന് ജീവനക്കാരിയെ സ്ഥാപന ഉടമ ജോലിയിൽ നിന്നും പിരിച്ച് വിടുകയും ഭീമമായ തുക കമ്പനിക്ക് തിരികെ നൽകണമെന്നും നോട്ടീസിലൂടെ ആവശ്യപ്പെട്ടു.

അതേസമയം കമ്പനി തനിക്ക് മേൽ ആരോപിച്ചിരിക്കുന്നവ പൂർണമായി നിഷേധിക്കുകയും ചെയ്തു. തന്റെ സ്വകാര്യ നിമിഷങ്ങൾ പോലും സോഫ്റ്റ്വയറിന് വേർതിരിച്ച് അറിയാൻ സാധിക്കില്ലയെന്ന് ജീവനക്കാരി ഇംഗ്ലീഷ് മാധ്യമമായ ഗ്ലോബൽ ന്യൂസിനോട് പറഞ്ഞു. കൂടാതെ തനിക്ക് മുൻകൂർ നോട്ടീസ് നൽകാതെയാണ് സ്ഥാപനം തന്നെ പിരിച്ച് വിട്ടതെന്നും കാർലീ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News