വെണ്ണ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. മെച്ചപ്പെട്ട ജീവിതശൈലിക്കായി വെണ്ണയ്ക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ബദലുകൾ ഇതാ.
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പന്നമായ ഒലിവ് ഓയിൽ പച്ചക്കറികളും മാംസവും വഴറ്റുന്നതിന് വെണ്ണയ്ക്ക് പകരമായി ഉപയോഗിക്കാം.
അവോക്കാഡോയിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇവ വെണ്ണയ്ക്ക് നല്ലൊരു പകരക്കാരനാണ്.
മഫിനുകൾ, പാൻകേക്കുകൾ, ഡ്രെസ്സിംഗുകൾ എന്നിവയ്ക്ക് വെണ്ണയ്ക്ക് പകരം ഗ്രീക്ക് യോഗർട്ട് ഉപയോഗിക്കാം. ഇതിൽ കൊഴുപ്പ് കുറവും പ്രോട്ടീനും കാത്സ്യവും കൂടുതലുമാണ്.
പാചകം ചെയ്യാനും ബേക്കിംഗ് ചെയ്യാനും ടോസ്റ്റിൽ പരത്താനും വെണ്ണയ്ക്ക് പകരം വെളിച്ചെണ്ണ ഉപയോഗിക്കാം. ഇവയ്ക്ക് സവിശേഷമായ രുചിയും മികച്ച വാസനയുമുണ്ട്.
ഭക്ഷണത്തിന് രുചി വർധിപ്പിക്കാൻ നിലക്കടല, ബദാം, കശുവണ്ടി തുടങ്ങിയ നട്ട് ബട്ടർ പരീക്ഷിക്കാം. ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണിവ.
വെണ്ണയ്ക്ക് പകരമായി നെയ്യ് ഉപയോഗിക്കുന്നത് നല്ലതാണ്. നെയ്യ് ആരോഗ്യകരമായ ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്.
ടോസ്റ്റിൽ പുരട്ടുവാനോ, നാച്ചോസും മറ്റും മുക്കി കഴിക്കുവാനോ വെണ്ണയ്ക്ക് പകരം ഹമ്മുസ് പരീക്ഷിക്കാവുന്നതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.