Lemon Ginger Tea Benefits:

ഇഞ്ചി ലെമൺ ടീ കുടിച്ചോളൂ... ഗുണങ്ങൾ ഏറെ!

Ajitha Kumari
May 11,2024
';

Lemon Ginger TEa

നിരവധി ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തമുണ്ട്. ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

';

ഇഞ്ചി- ലെമണ്‍ ടീ

ഇഞ്ചി ചായയില്‍ നാരങ്ങാ നീര് ചേര്‍ക്കുന്നത് ഇവയുടെ ഈ ഗുണങ്ങളെ ഇരട്ടിപ്പിക്കും. ഇഞ്ചി- ലെമണ്‍ ടീയുടെ അടിപൊളി ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

';

വിറ്റാമിന്‍ സി

ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി പ്രതിരോധശേഷി മെച്ചപ്പെടുത്തും

';

ദഹനം

ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനും ഇഞ്ചി- നാരങ്ങാ ചായ കിടുവാണ്.

';

സന്ധി വേദന

ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ലെമണ്‍ ടീ കുടിക്കുന്നത് സന്ധിവാതം, സന്ധി വേദന തുടങ്ങിയവയില്‍ നിന്നും ആശ്വാസം നൽകും.

';

രക്തസമ്മർദ്ദം

ഇഞ്ചി-നാരങ്ങാ ചായ കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും നല്ലതാണ്

';

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇത് സൂപ്പറാ. അതിനാല്‍ ഇഞ്ചി- നാരങ്ങാ ചായ പതിവായി കുടിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

';

ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍

ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി നാരങ്ങാ ചായ ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.

';

തടി കുറയാൻ

ദിവസവും ഇഞ്ചി-നാരങ്ങാ ചായ കുടിക്കുന്നത് വണ്ണം കുറയാനും നല്ലതാ. മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഉരുക്കാനും ഇത് നല്ലതാണ്.

';

VIEW ALL

Read Next Story