എണ്ണമയമുള്ള ചർമ്മത്തിന് തേൻ നൽകുന്ന ഗുണങ്ങൾ
തേനിൽ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ അധിക എണ്ണയുടെ ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നു.
ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ തേൻ മികച്ചതാണ്. ഇത് ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു.
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി മൈക്രോബയൽ ഗുണങ്ങൾ തേനിനുണ്ട്.
ചർമ്മത്തെ എണ്ണമയമുള്ളതാക്കാതെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത പദാർഥമാണ് തേൻ.
തേനിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് ചർമ്മത്തിലെ ചുവപ്പ്, വീക്കം എന്നിവ കുറയ്ക്കുന്നു.
തേൻ വേഗത്തിൽ മുറിവുകൾ ഉണക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിലെ പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു.
ഫ്രീ റാഡിക്കലുകൾ മൂലം ചർമ്മത്തിന് ഉണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകാൻ തേൻ മികച്ചതാണ്.