Jasmine Tea Benefits

ആരോ​ഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത തരത്തിലുള്ള ​ഹെർബൽ ചായകൾ ഇപ്പോൾ പ്രചാരത്തിലുണ്ട്. അത്തരം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് മുല്ലപ്പൂ ചായ. നൂറ്റാണ്ടുകളായി പല രാജ്യങ്ങളിലെ ആളുകള്‍ മുല്ലപ്പൂ ചായ ഉപയോഗിച്ചുവരുന്നു.

Zee Malayalam News Desk
Jun 26,2024
';

മുല്ലപ്പൂ

മലയാളികളുടെ പ്രിയ പൂവുകളിൽ ഒന്നാണ് മുല്ല. മണത്തിനും ഭം​ഗിക്കും പുറമേ നിറയെ ആരോ​ഗ്യ​ഗുണങ്ങളും മുല്ലയ്ക്കുണ്ട്. ഈ മുല്ലപ്പൂ കൊണ്ട് ചായയുണ്ടാക്കി കുടിച്ചവർ വിരളമായിരിക്കും. ഏറെ ​ഗുണങ്ങളുള്ള മുല്ലപ്പൂ ചായ നിങ്ങളും പരീക്ഷിച്ച് നോക്കൂ.

';

ആൻ്റി - ഓക്സിഡൻ്റ്

‌ഹൃദ്രോ​ഗത്തിനും അർബുദത്തിനും കാരണമായെക്കാവുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നതിന് മുലപ്പുവിലുള്ള പോളിഫിനോളുകൾ എന്ന ആൻ്റി ഓക്സിഡൻ്റ് സഹായിക്കുന്നു.

';

ശരീരഭാരം കുറയ്ക്കുന്നു

​ഗ്രീൻ ടീ പോലെ തന്നെ മെറ്റബോളിസം വർധിപ്പിക്കാൻ മുല്ലപ്പൂ ചായയും നല്ലതാണ്. മുല്ലപ്പൂ ചായ ശരീരത്തിലെ മെറ്റബോളിസം വേ​ഗത്തിലാക്കി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

മികച്ച ദഹനം

മുല്ലപ്പൂ ചായ ശരീരത്തിൽ ദഹനം മെച്ചപ്പെടുത്തുന്നു. ദഹനത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകളെ ശരീരത്തിൽ സൃഷ്ടിക്കാനും ചീത്ത ബാക്ടീരിയകളെ ചെറുക്കാനും മുല്ലപ്പൂ ചായ സഹായിക്കും.

';

സ്ട്രെസ് റിലീവർ

മുല്ലപ്പൂ ചായയെ മികച്ച സ്‌ട്രെസ് റിലീവറായി കണക്കാക്കപ്പെടുന്നു. മനസ്സിനെ ശാന്തമാക്കാനും വ്യക്തതയും ജാഗ്രതയും മെച്ചപ്പെടുത്താനും മുല്ലപ്പൂവിന് കഴിയും. തലച്ചോറിനെ ഉത്തേജിപ്പിക്കാൻ കഴിയുന്ന കഫീനും ഇതിൽ അടങ്ങിയിട്ടുണ്ട്.

';

ടൈപ്പ് 2 പ്രമേ​ഹം

പ്രമേഹ സാധ്യത കുറയ്ക്കാന്‍ മുല്ലപ്പൂ ചായ സഹായിക്കും. ഇതില്‍ ഇ.സി.ജി.സി പോലുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.

';

ദന്താരോ​ഗ്യം

കാറ്റെച്ചിനുകള്‍ അടങ്ങിയ മുല്ലപ്പൂ ചായ പല്ലുകള്‍ നശിക്കുന്നത് തടയുന്നു. ദിവസവും ഈ ചായ കുടിക്കുന്നത് പല്ലുകളില്‍ ആസിഡ് ഉത്പാദനം കുറയ്ക്കുന്നു. ആന്റിസെപ്റ്റിക് മൗത്ത് വാഷ് ഉപയോഗിക്കുന്നതുപോലെ തന്നെ ഫലപ്രദമാണ് മുല്ലപ്പൂ ചായ.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story