ചക്കക്കുരു കളയയരുതേ, ഗുണങ്ങൾ ഏറെ..!
ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
ദൈനംദിന ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്താൻ ആരോഗ്യ വിദഗ്ധരും നിർദ്ദേശിക്കാറുണ്ട്. ഇതിൽ ഇന്ന് ചക്കയെ കുറിച്ച് അറിയാം.
ചക്കയ്ക്ക് രുചി മാത്രമല്ല ആരോഗ്യ ഗുണങ്ങളും ഉണ്ട്. ചക്കയിൽ ശരിക്കും പറഞ്ഞാൽ കളയാൻ ഒന്നും തന്നെയില്ല.
നിങ്ങളും ചക്ക കഴിച്ചിട്ട് അതിന്റെ കുരു വലിച്ചെറിയാറുണ്ടോ? എന്നാൽ ഇനി വേണ്ട ഇതിലും ധാരാളം ഗുണങ്ങളുണ്ട്.
ചക്കക്കുരുവിനെ അവിച്ചോ, വറുത്തോ, ഉണക്കി പൊടിച്ച് മാവാക്കിയോ ഉപയോഗിക്കാം. ചക്കക്കുരുവിന്റെ അത്ഭുതകരമായ ഗുണങ്ങൾ അറിയാം...
ചക്കക്കുരുവിൽ നാരുകൾ അടങ്ങിയിട്ടുണ്ട് അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും.
ചക്കക്കുരു മെറ്റബോളിസം മെച്ചപ്പെടുത്തും കൂടാതെ ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ മെച്ചപ്പെടുത്തും
ചക്കക്കുരു നാരുകളാൽ സമ്പുഷ്ടമായതിനാൽ ഇത് ദിവസവും കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ കഴിയും
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ജാക്വലിൻ എന്ന പ്രോട്ടീൻ ചക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ,രോഗങ്ങൾ എന്നിവ ചെറുക്കും