ഏലക്കാ കഴിക്കുന്നതിൻറെ ഗുണങ്ങൾ അറിയാം
ദഹന എൻസൈമുകളെ ഉത്തേജിപ്പിച്ച് വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു.
ഏലയ്ക്ക ചവയ്ക്കുന്നത് വായ്നാറ്റം ചെറുക്കാനും വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഏലക്കായിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഏലത്തിന് ആൻറി മൈക്രോബയൽ ഗുണങ്ങൾ ഉണ്ട്. ഇത് അണുബാധകളെ ചെറുക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
ഏലക്കായിലെ ആൻറി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ശരീരത്തിലെ വീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു.
ഏലക്കയിലെ സുഗന്ധവും മറ്റ് സംയുക്തങ്ങളും സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഏലക്ക ശ്വസന ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. ഇത് ശ്വാസനാളം വൃത്തിയാക്കാൻ സഹായിക്കുന്നു.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.