കണ്ണിന് ചുറ്റും കറുപ്പുണ്ടോ? ഈ പൊടിക്കൈകൾ പരീക്ഷിച്ചോളൂ!
കണ്ണിന് ചുറ്റുമുള്ള കറുപ്പ് പലരേയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്
തിരക്ക് പിടിച്ച ജീവിതശൈലിയും ശരിയായ ഉറക്കമില്ലായ്മയും മാനസിക സമ്മര്‍ദ്ദവുമെല്ലാം ഇതിനൊരു കാരണമാണ്.
കൺതടങ്ങളിലെ കറുപ്പ് മാറ്റാനുള്ള ചില പൊടിക്കൈകൾ അറിയാം...
തണുത്ത വെള്ളരിക്ക മുറിച്ച് കണ്ണിന് മുകളിൽ കുറച്ചു നേരം വയ്ക്കുന്നത് കറുത്ത പാടുകൾ മാറാൻ നല്ലതാണ്
ചായ ഉണ്ടാക്കിയ ശേഷമുള്ള ആ ടീബാഗ് കുറച്ചുനേരം ഫ്രിഡ്ജില്‍ വെക്കുക. ശേഷം കണ്ണിനുചുറ്റും 15 മിനിറ്റ് വയ്ക്കുക ഇത് കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാൻ നല്ലതാണ്
തണുത്ത പാലില്‍ മുക്കിയ കോട്ടന്‍ പാടുകൾ കണ്ണിനു ചുറ്റും കറുത്ത നിറമുള്ള സ്ഥലത്ത് വയ്ക്കുക. പാലിലെ ലാക്റ്റിക് ആസിഡ് ഇതിന് നല്ലതാണ്
ഉരുളക്കിഴങ്ങ് കഷ്ണങ്ങളോ അതിന്റെ നീരോ കണ്ണിന് ചുറ്റും വയ്ക്കുകയോ പുരട്ടുകയോ ചെയ്യുന്നതിലൂടെ ഈ കറുപ്പ് മാറിക്കിട്ടും.
തക്കാളിയുടെ ജ്യൂസിൽ കുറച്ചു നാരങ്ങാ നീര് കലർത്ത കണ്ണുകൾക്ക് ചുറ്റും പുരട്ടി മസാജ് ചെയ്യുക. കണ്ണിലെ കറുത്ത പാട് മാറ്റാൻ ഇത് സൂപ്പറാണ്..
റോസ് വാട്ടറിൽ കോട്ടൺ പാഡ് മുക്കിവച്ചശേഷം അത് കണ്ണുകളുടെ മുകളിൽ വയ്ക്കുന്നതും നല്ലതാണ്
അല്പം ഓറഞ്ച് നീരും ഗ്ലിസറിനും കൂട്ടിചേർത്ത് കണ്‍തടങ്ങളില്‍ പുരട്ടുന്നതിലൂടെ കറുത്ത നിറം അകറ്റി കണ്ണിനു തിളക്കം നൽകും