ചർമ്മം തിളങ്ങാനും രോഗങ്ങളെ അകറ്റാനും; ദിവസവും പിസ്ത കഴിക്കൂ...
പിസ്തയിലെ വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാക്കാനും സഹായിക്കുന്നു.
പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
പിസ്ത ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ്. ഇവയിലെ ആർജിനൈൻ, വൈറ്റമിൻ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.
ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിർത്താൻ പിസ്ത ഏറെ ഗുണകരമാണ്.
പ്രമേഹമുള്ളവർ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
പ്രോട്ടീന്റെ കലവറയാണ് പിസ്ത. ഗർഭിണികൾ നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.