ദിവസം മുഴുവൻ ഊർജം നിലനിർത്താനായി ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഇവയാണ്...
ഡാർക്ക് ചോക്ലേറ്റിൽ ധാരാളം ആന്റി ഓക്സിഡന്റുകളും കഫീനും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കഴിക്കുന്നത് ഊർജം നിലനിർത്താൻ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ എന്നിവയടങ്ങിയ നട്സും ബദാമുമൊക്കെ ഊർജം നിലനിർത്താൻ സഹായിക്കും.
പ്രോബയോട്ടിക്സ്, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ യോഗർട്ട് ദഹനം മെച്ചപ്പെടുത്തുകയും ദിവസം മുഴുവൻ ഊർജം നിലനിർത്തുകയും ചെയ്യുന്നു.
കാർബോഹൈഡ്രേറ്റുകളും നാരുകളും അടങ്ങിയ മധുരക്കിഴങ്ങ് ഊർജം നിലനിർത്താൻ സഹായിക്കും.
നാരുകൾ ഉയർന്ന അളവിലും കലോറി കുറഞ്ഞതുമായ പോപ്കോൺ ഊർജം നിലനിർത്താൻ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.