Korean Lifestyle

എന്നും ആരോഗ്യത്തോടെയിരിക്കാം, ഇതാ ചില കൊറിയൻ സീക്രട്ട്സ്

Zee Malayalam News Desk
Jan 30,2025
';

ജീവിതശൈലി

ച‍ർമ്മസംരക്ഷണത്തിൽ മാത്രമല്ല, ജീവിതശൈലിയിലും കൊറിയക്കാരിൽ നിന്ന് പഠിക്കാൻ ഒട്ടേറെയുണ്ട്.

';

വ്യായാമം

പതിവായുള്ള വ്യായാമം കൊറിയക്കാരുടെ ദിനചര്യയുടെ ഭാഗമാണ്. നടത്തം, ഹൈക്കിങ്ങ്, ജിം തുടങ്ങി ഇഷ്ടമുള്ള ഏതെങ്കിലും വ്യായാമ രീതികൾ പിന്തുടരുന്നത് വളരെ നല്ലതാണ്.

';

ഭക്ഷണരീതി

കൊറിയക്കാരുടെ പ്രധാന ശീലങ്ങളിലൊന്നാണ് കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഭക്ഷണം കഴിക്കുന്ന രീതി. എല്ലാവരും ഒരുമിച്ച് സ്നേഹത്തോടെയും സന്തോഷത്തോടെയും ഭക്ഷണം കഴിക്കുന്നത് മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

';

മാനസികാരോഗ്യം

തൊഴിൽ മേഖലയും വ്യക്തിജീവിതവും തമ്മിൽ സന്തുലിത അവസ്ഥ നിലനിർത്തുകയും ധ്യാനം പരിശീലിക്കുകയും ചെയ്യുന്നതിലൂടെ മാനസികാരോ​ഗ്യത്തിന് പ്രാധാന്യം നൽകുന്നു.

';

പുളിപ്പിച്ച ഭക്ഷണങ്ങൾ

പൊതുവെ കൊറിയക്കാരുടെ ഭക്ഷണത്തിൽ പ്രധാനിയാണ് പുളിപ്പിച്ച ഭക്ഷണങ്ങൾ. കിംച്ചിയും യോ​ഗർട്ടുമാണ് ഇവരുടെ പ്രധാന ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നവ. ഇത് കുടലിൻ്റെ ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്.

';

പച്ചക്കറികൾ

പൊതുവെ കൊറിയക്കാരുടെ ഭക്ഷണത്തിലെ പ്രധാനിയാണ് പച്ചക്കറികൾ. രോ​ഗ പ്രതിരോധ ശേഷി കൂട്ടാനും അതുപോലെ നല്ല ആരോ​ഗ്യത്തിനും പുളിപ്പിച്ച ഭക്ഷണങ്ങളും പച്ചക്കറികളും പ്രോട്ടീനുകളും വളരെ പ്രധാനമാണ്. കൂ

';

ബാർലി ചായ

ചൈന, സൗത്ത് കൊറിയ, ജപ്പാൻ എന്നീ സ്ഥലങ്ങളിൽ ആളുകൾ വളരെയധികമായി ഉപയോ​ഗിക്കുന്നതാണ് ബാർലി ചായ. വയറിളക്കം, ക്ഷീണം, വീക്കം എന്നീ പ്രശ്നങ്ങൾ മാറ്റാൻ ഈ ചായ ഏറെ സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story