ഉറക്കമില്ലായ്മയ്ക്ക് പരിഹാരമായി ഇനി ഈ ഭക്ഷണങ്ങൾ കഴിക്കാം...
മെലറ്റോണിന്റെ ഉത്പാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാനും കാൽസ്യവും അടങ്ങിയ പാൽ ചെറുചൂടോടെ കുടിക്കുന്നത് നല്ല ഉറക്കം നൽകും.
മെലറ്റോണിൻ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് എന്നിവയുടെ ഉറവിടമാണ് ഓട്സ്.
മഗ്നീഷ്യം ധാരാളം അടങ്ങിയ ബദാം നല്ല വിശ്രമവും ഉറക്കവും നൽകുന്നു.
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ ഏത്തപ്പഴം നല്ല ഉറക്കത്തിന് സഹായിക്കും.
മെലറ്റോണിൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയടങ്ങിയ വാൽനട് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന ചമോമൈൽ ടീ കുടിക്കുന്നത് ശാന്തമായ ഉറക്കം ലഭിക്കാൻ സഹായിക്കും.
മെലറ്റോണിന്റെ സ്വാഭാവിക ഉറവിടമാണ് ചെറി.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.