കൊളസ്ട്രോളിനെ നിയന്ത്രിക്കാനുള്ള ചില വഴികൾ ഇതാ...
ഫൈബർ ധാരാളം അടങ്ങിയ പച്ചക്കറികൾ, ഓട്സ്, പഴങ്ങൾ, നട്സ് എന്നിവ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കും.
പ്രോസസ്ഡും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് കൊളസ്ട്രോൾ അളവ് കുറച്ച് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ദിവസവും 30 മിനിറ്റ് എങ്കിലും കൃത്യമായി വ്യായാമങ്ങളിൽ ഏർപ്പെടുക. കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതിൽ വ്യായാമത്തിന് വലിയ പങ്കുണ്ട്.
ആരോഗ്യകരമായ കൊഴുപ്പ് ധാരാളം അടങ്ങിയ നട്സുകൾ, വിത്തുകൾ, മത്സ്യങ്ങൾ, ഒലീവ് ഓയിൽ, പഴങ്ങൾ എന്നിവ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ കൊഴുപ്പ് ലഭിക്കുകയും കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യാം.
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് കൊളസ്ട്രോളിനെ നിങ്ങളുടെ വരുതിയിൽ നിർത്താൻ സഹായിക്കുന്നു. ശരീരഭാരം അമിതമായാൽ കുറച്ച് ഭാരം കുറയ്ക്കുക.
പുകവലി ഉപേക്ഷിക്കുന്നതിലൂടെ നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്തുകയും ഹൃദയത്തെ ആരോഗ്യത്തൊടെ നിലനിർത്താനും സഹായിക്കുന്നു.
മദ്യപിക്കുന്നതും അമിതമായി മധുരം കഴിക്കുന്നതും കൊളസ്ട്രോൾ അളവ് വേഗത്തിൽ ഉയരാൻ കാരണമാകുന്നു. ഇവ രണ്ടും ഒഴിവാക്കുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.