അവാക്കാഡോ അഥവാ വെണ്ണപ്പഴം വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് മികച്ചൊരു പഴമാണ്
ചർമ്മത്തിൻ്റെ ഇലാസ്തികത, ജലാംശം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും സമ്പൂർണ്ണ ശേഖരമാണ് അവക്കാഡോ
അവക്കഡോയിൽ വിറ്റാമിൻ എ, ഇ, സി എന്നിവയുണ്ട്. ധാരാളം ആന്റിഓക്സിഡന്റ്സുകളും അടങ്ങിയിട്ടുണ്ട്. ഒപ്പം ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്
എണ്ണമയമുള്ള ചർമ്മമുള്ളവർക്കും വരണ്ട ചർമ്മമുള്ളവർക്കും പരീക്ഷിക്കാവുന്ന ഒരു ഫേസ് പാക്കാണ് അവക്കാഡോ കൊണ്ടുണ്ടാക്കുന്ന പാക്ക്.
മുഖത്തെ കരുവാളിപ്പ് മാറ്റാൻ മികച്ചതാണ് ഈ പാക്ക്. തയ്യാറാക്കുന്ന വിധം അറിയാം...
2 ടീസ്പൂൺ അവാക്കാഡോ പേസ്റ്റ്, ഒരു ടീസ്പൂൺ ഒലിവ് ഓയിൽ, അര ടീസ്പൂൺ കടലമാവ് എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകുക
രണ്ട് സ്പൂൺ അവക്കാഡോ പേസ്റ്റും അൽപം അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക
രണ്ട് സ്പൂൺ അവാക്കാഡോ പേസ്റ്റിൽ അൽപം കറ്റാർവാഴ ജെൽ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക